Verified
Arabian Holiday Resort Calvary Mount Idukki
  • Resort Hotel in Calvary Mount Idukki
  • Open now
  • 4.9
    (323)
Arabian Holiday Resort Calvary Mount Idukki
Arabian Holiday Resort Calvary Mount Idukki
2 years ago
കോടമഞ്ഞിന്റെ കരിമ്പടം പുതച്ച പച്ചപ്പിന്റെ വൻകടലായ കാൽവരിയിലെ സൗന്ദര്യ റാണി അറേബ്യൻ ഹോളിഡേ റിസോർട്.......മഴയുടെയും മഞ്ഞിന്റെയും താളത്തിൽ ലയിച്ചുപോകുന്ന ചില ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം!!!!!!!!!!...ഈ കാൽവരിമൌണ്ട് എങ്ങനെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി?????....."കാറ്റിൽ മരങ്ങൾ ചൂളം വിളിക്കുന്നു,കാട്ടരുവിയുടെ മർമരങ്ങൾക്ക് കനം കൂടുന്നുവൊ ആവോ" വൈവിധ്യങ്ങളുടെs നാടായ ഇവിടം മഞ്ഞും ,മഴയും ,മലയും മലമടക്കുകളിൽ ഒളിഞ്ഞിരിക്കുന്ന,ംവെള്ളച്ചാട്ടങ്ങളും. എല്ലാം കൊണ്ടും അനുഗ്രഹീതമാണ് ...കോടമഞ്ഞും മഴയും മൊട്ടക്കുന്നുകൾക്കുമേൽ സൂര്യപ്രകാശം തീർക്കുന്ന മായാജാലവും സമന്വയിപ്പിച്ച മനോഹരമായ ദൃശ്യമാണ് ഇവിടുത്തെ വ്യൂ പോയിന്റുകൾ നിങ്ങൾക്ക് സമ്മാനിക്കുന്നത് .നാഷണൽ ജോഗ്രഫിക്കൽ ട്രാവലർ ടോപ് 10 -ൽ ഇടം പിടിച്ചതും മാതൃഭൂമിയുടെ യാത്ര മാഗസിൻ ഉൾപ്പെടെയുള്ള രാജ്യന്തര മാഗസിനുകളിൽ ശ്രെദ്ധ നേടിയതും, സിനിമ കലാ-സാംസ്കാരിക രംഗത്തെ മഹാരഥന്മാരുടെ തൂലിക ചാലിച്ച നാടുകൂടിയായ ഇവിടം ഇപ്പോൾ വിദേശ സഞ്ചാരികളുടെയും ഫാമിലി ടുറിസ്റ്റുകളുടേയും ഇഷ്ട കേന്ദ്രമായി മാറിയിരിക്കുന്നു .കൂടാതെ ട്രെക്കിങിനും ജീപ്പ് സഫാരിക്കും സൈക്കിളിംഗ്ഇനും മറ്റും അനുയോജ്യമായ ഒരിടംകൂടിയാണിത് ....കുനു കുനാ പെയ്യുന്ന മഴയും മഞ്ഞും ഭൂമിയെ സ്വർഗമാക്കുന്ന ഒരു അനുഭൂതി നിങ്ങൾക് സമ്മാനിക്കുന്നു.ഇതെല്ലാം ആസ്വദിക്കാനുള്ള ഒരു യാത്ര ആണോ നിങ്ങൾ ആഗ്രഹിക്കുന്നത്...തേയിലത്തോട്ടങ്ങളുടെയും പുൽപ്പരപ്പുകളുടെയും നടുവിലായി സമ്പൂർണ്ണ ഗൃഹാന്തരീക്ഷത്തോട് കൂടി നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ റിസോർട്ടിന്റെ ഭാഗമായ നീന്തൽക്കുളം, ഏലം ഫാം എന്നിവയും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു ഫാമിലി ഡെസ്റ്റിനേഷൻ /ഇകോ ഫ്രണ്ട്ലി റിസോർട്ട് അതാണ് അറേബ്യൻ ഹോളിഡേ റിസോർട് കാൽവരിമൌണ്ട്
നിങ്ങൾക്കാ
This site uses cookies from Google to deliver its services. By using this site, you agree to its use of cookies.